---
title: "നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഡ്രമ്മിൽ മുക്കി കൊന്ന് പിതാവ് തൂങ്ങിമരിച്ചു"
english_title: "Father hangs himself after drowning four-month-old baby in drum"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318852/Father hangs himself after drowning four-month-old baby in drum"
published_at: "2025-10-05T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2205c8914d_1000352113.png"
keywords: []
---

# നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഡ്രമ്മിൽ മുക്കി കൊന്ന് പിതാവ് തൂങ്ങിമരിച്ചു

> **Lead Summary:** മുംബൈ: നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഡ്രമ്മിൽ മുക്കി കൊന്ന് പിതാവ് തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

## Article Content

മുംബൈ: നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഡ്രമ്മിൽ മുക്കി കൊന്ന് പിതാവ് തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

അമോൽ സോനാവാനെ (30) ആണ് കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയത്. പകുതി വെള്ളമുണ്ടായിരുന്ന ഡ്രമ്മിലിട്ടാണ് അമോൽ കുഞ്ഞിനെ മുക്കി കൊന്നത്.

ഇയാൾ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു.ദിവസങ്ങൾക്കു മുമ്പ് അമോലും ഭാര്യയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് കൃത്യസമയത്ത് ആളുകൾ കണ്ടതു കൊണ്ടാണ് ജീവൻ രക്ഷിക്കാനായത്.

ആശുപത്രിയിലായിരുന്ന അമോലും ഭാര്യയും വ്യാഴാഴ്ചയാണ് ഡിസ്‌ചാർജ് ആയത്. ഇതിനു ശേഷമാണ് ഇന്നലെ അമോൽ കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318852/Father hangs himself after drowning four-month-old baby in drum)